ഡൽഹിയിലെ സത്യ നികേതനിൽ ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങിയതായി സംശയം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കെട്ടിടത്തിൽ നിരവധി കോളജ് വിദ്യാർഥികൾ താമസിച്ചിരുന്ന പേയിങ് ഗസ്റ്റ് (PG) സൗകര്യം പ്രവർത്തിച്ചിരുന്നതായാണ് വിവരം.
|
സംഭവത്തെ തുടർന്ന് അഗ്നിരക്ഷാസേനയുടെയും ഡൽഹി പോലീസിന്റെയും നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. 12 അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.33നാണ് കെട്ടിടം തകർന്നുവീണതിനെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് വിദ്യാർഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആർ.കെ. പുരം ബിജെപി എംഎൽഎ അനിൽ കുമാർ ശർമ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽനിന്ന് പഠനത്തിനായി ഡൽഹിയിലെത്തിയ വിദ്യാർഥികളാണ് ഇവിടെ PGയിൽ താമസിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ കെട്ടിടവും ഒഴിപ്പിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കാനും ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



