തൃശൂര്‍: ദേശീയപാത 66 ല്‍ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച തമിഴ്നാട് സ്വദേശികളായ എട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ഫൊറന്‍സിക് പരിശോധനയിലാണു ഇത് സംബന്ധമായ തെളിവ് കണ്ടെത്തിയത്.
|
വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു ഡ്രൈവര്‍. വിശദ പരിശോധനയ്ക്കായി രക്തസാംപിളുകള്‍ എറണാകുളം കാക്കനാട്ടെ കെമിക്കല്‍ എക്സാമിനേഷന് ലാബിലേക്ക് അയച്ചു. രാസലഹരി ഉപയോഗത്തെക്കുറിച്ചുള്ള പരിശോധനകളും നടത്തുന്നുണ്ട്.
ഫൊറന്‍സിക് പരിശോധനയില്‍, വിദ്യാര്‍ഥികളില്‍ മിക്കവരും മദ്യപിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം മാത്രമാണ് അപകട കാരണമെന്ന് അന്തിമമായി പറയാന്‍ കഴിയില്ലെന്നും മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ.ടി.എസ്. ഹിതേഷ് ശങ്കര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
നാട്ടുകാരുമായി സംഘര്‍ഷം
വിദ്യാര്‍ഥികള്‍ തളിക്കുളം പത്താംകല്ലില് നാട്ടുകാരുമായി സംഘര്‍ഷമുണ്ടായെന്നും വിവരമുണ്ട്. മുറിയെടുക്കാന്‍ വാഹനം നിര്‍ത്തിയ സംഘം നാട്ടുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ നാട്ടുകാര്‍ വാടാനപ്പിള്ളി പൊലീസിനെ വിവരമറിയിച്ചു. ഇതോടെ വിദ്യാര്‍ഥികള്‍ അവിടെനിന്നു വേഗത്തില്‍ വാഹനമെടുത്തു പോയി. ഈ സമയത്താണ് അപകടമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പത്താംകല്ലില്നിന്ന് പൊലീസ് ശേഖരിക്കുന്നുണ്ട്.
Tags: Kaipamangalam Accident, Thrissur Road Accident, Kaipamangalam Car Accident Students, Thrissur News Malayalam, Kerala Road Accident, Forensic Report Accident
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



