29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
വനിതാ ബൈക്ക് യാത്രക്കാരിയെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

ഗുരുഗ്രാമിൽ വനിതാ സ്പോർട്സ് ബൈക്ക് യാത്രക്കാരിയെ കാറിടിച്ച് വീഴ്ത്തിയ കേസിലെ പ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ. രാജസ്ഥാനിലെ ദൗസയിൽ നിന്നാണ് ചൊവ്വാഴ്ച ഇയാളെ ഗുരുഗ്രാം പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയും കല്യാൺ ബൈൻസ്ലയുടെ ബന്ധുവുമായ ലവ്നിഷ് ബൈൻസ്ലയെയും കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കല്യാൺ ബൈൻസ്ലക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. ഈ കുറ്റത്തിന് പരമാവധി 10 വർഷം വരെ തടവ് ലഭിക്കാം. സംഭവത്തിന് പിന്നാലെ പ്രതി പാല്വൽ സ്വദേശിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പോലീസ് സംഘങ്ങളെ നിയോഗിച്ചാണ് അറസ്റ്റ് നടത്തിയത്.

ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ ഞായറാഴ്ചയാണ് സംഭവം. വെള്ള നിറത്തിലുള്ള സെഡാൻ വാഹനം പെട്ടെന്ന് ഇടത്തേക്ക് തിരിഞ്ഞ് ഹെൽമറ്റ് ധരിച്ചിരുന്ന സിയയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സിയ റോഡിലേക്ക് തെറിച്ചുവീണു. ഏപ്രിലിയ ആർഎസ് 457 സ്പോർട്സ് ബൈക്ക് റോഡിലൂടെ തെന്നിനീങ്ങി തീപ്പൊരി പാറുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിന് ശേഷം പ്രതി വാഹനം നിർത്താതെ കടന്നുകളഞ്ഞതായി സിയ ആരോപിച്ചു. “ഇത് വ്യക്തമായ ഹിറ്റ് ആൻഡ് റൺ സംഭവവും വധശ്രമവുമാണ്. ഒരു വനിതാ ബൈക്ക് യാത്രക്കാരിയെ ഇടിച്ചിട്ട് രക്ഷപ്പെട്ടാൽ ഒന്നും സംഭവിക്കില്ലെന്നാണ് അയാൾ കരുതുന്നത്,” സിയ മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിന് ശേഷം പ്രതി മാധ്യമങ്ങളോട് തനിക്ക് യുവതി പുരുഷനാണോ സ്ത്രീയാണോ എന്ന് അറിയില്ലായിരുന്നുവെന്നും സംഭവത്തിന്റെ ഒരു വശം മാത്രമാണ് പുറത്തുവന്നതെന്നും അവകാശപ്പെട്ടിരുന്നു. യുവതിയോട് തനിക്ക് ഏറെ വിഷമമുണ്ടായിരുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു.
എന്നാൽ, ഈ വാദം തള്ളിയ സിയ, ശരിക്കും വിഷമമുണ്ടായിരുന്നെങ്കിൽ അപകടത്തിന് ശേഷം വാഹനം നിർത്തി പരിക്കേറ്റോ എന്ന് പരിശോധിക്കേണ്ടിയിരുന്നുവെന്ന് പ്രതികരിച്ചു.

അപകടത്തിൽ കൂടുതൽ ഗുരുതരമായ പരിക്കുകൾ സംഭവിക്കാമായിരുന്നെന്നും തനിക്ക് മരണം വരെ സംഭവിക്കാമായിരുന്നെന്നും സിയ പറഞ്ഞു. കുടുംബം പ്രതിക്ക് ശിക്ഷ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സിയയുടെ പിതാവ് റോഷൻ ചൗഹാൻ വ്യക്തമാക്കി.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement