18
Sep 2026
Fri
18 Sep 2026 Fri

വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ കോഹട്ടിൽ പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. 78 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 15 പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. പൊലീസ് ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ പള്ളിയിലാണ് ആക്രമണമുണ്ടായത്.
സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പള്ളിയിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്ന് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ പൊലീസ് മേധാവി സുൽഫിക്കർ ഹമീദ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഫോടനത്തിൽ പൊലീസ് ഓഫീസുകളുടെ പുറംമതിൽ തകർന്നതോടൊപ്പം പള്ളിക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു.
ആക്രമണത്തിന് പിന്നാലെ ആയുധധാരികളായ രണ്ട് പേർ പൊലീസ് വളപ്പിലേക്ക് കടക്കാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥരുമായി വെടിവയ്പ്പ് നടത്തുകയും ചെയ്തു. ഇവരിൽ ഒരാളെ വധിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും പള്ളിയിലെത്തിയ വിശ്വാസികളാണെന്നും ചിലരുടെ നില ഗുരുതരമാണെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.

ആക്രമണത്തെ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് അപലപിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രസിഡന്റ് ആശംസിച്ചു.
അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്ന ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ അടുത്തകാലത്തായി പൊലീസിനും സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഹങ്കു ജില്ലയിൽ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ റോഡ് ബോംബാക്രമണത്തിൽ ആറ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക