22
Sep 2026
Tue
22 Sep 2026 Tue
ARREST JAIL

ലോക്കപ്പ് പൂട്ടാന്‍ പൊലീസുകാര്‍ മറന്നതോടെ കഞ്ചാവ് കേസ് പ്രതി ചാടിപ്പോയി. അഷ്ടമുടി കല്‍പ്പടിക്കല്‍ സ്വദേശി അബ്ദുല്‍ സലാം ആണ് കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍നിന്നു ചാടിപ്പോയത്. മോഷണം, കഞ്ചാവ് കടത്തല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് അബ്ദുല്‍ സലാം. പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • ലോക്കപ്പില്‍നിന്ന് രക്ഷപ്പെട്ടു: ലോക്കപ്പ് പൂട്ടാന്‍ പൊലീസ് മറന്നതിനെ തുടര്‍ന്ന് കഞ്ചാവ് കേസ് പ്രതി കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍നിന്ന് ചാടിപ്പോയി.
  • പ്രതി അബ്ദുല്‍ സലാം: അഷ്ടമുടി കല്‍പ്പടിക്കല്‍ സ്വദേശിയായ അബ്ദുല്‍ സലാമിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
  • നിരവധി കേസുകളില്‍ പ്രതി: മോഷണം, കഞ്ചാവ് കടത്തല്‍ തുടങ്ങിയ കേസുകളില്‍ അബ്ദുല്‍ സലാം പ്രതിയാണ്.
  • ഈ മാസം രണ്ടാമത്തെ സംഭവം: കൊല്ലം ജില്ലയില്‍ സെപ്റ്റംബര്‍ മാസത്തില്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെ തുടര്‍ന്ന് പ്രതി രക്ഷപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.
  • സെപ്റ്റംബര്‍ 3ലെ സംഭവം: മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത എഴുകോണ്‍ പുത്തന്‍നട സ്വദേശി വൈജേഷ് (23) കുണ്ടറ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.

ഈ മാസം ഇത് രണ്ടാം തവണയാണ് ജില്ലയില്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് പ്രതി ചാടിപ്പോകുന്നത്. സെപ്റ്റംബര്‍ 3 ന് മോഷണക്കേസില്‍ കരുതല്‍ കസ്റ്റഡിയിലെടുത്ത എഴുകോണ്‍ പുത്തന്‍നട സ്വദേശി വൈജേഷ് (23) കുണ്ടറ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയിരുന്നു. 3 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് രണ്ടാമത്തെ സംഭവവും ഉണ്ടാകുന്നത്.

Tags: Kollam news, Kollam Railway Police Station, lockup escape, accused escaped, cannabis case, cannabis accused, Abdul Salam, Ashtamudi, Kollam police, Kerala police, police station escape, lockup negligence, Kundara police station

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക