25
Sep 2026
Fri
25 Sep 2026 Fri
Air India suspends services to Middle East

സൂറിച്ച് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സർവീസ് നടത്തുന്നതിന് തൊട്ടുമുമ്പ് മദ്യപരിശോധനയിൽ പരാജയപ്പെട്ട സഹപൈലറ്റിനെ സസ്‌പെൻഡ് ചെയ്തു. സെപ്റ്റംബർ ആറിനാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

AI 151 വിമാനത്തിന്റെ സർവീസിന് മുന്നോടിയായി നടത്തിയ പ്രാഥമിക ആൽക്കഹോൾ പരിശോധനയിൽ പൈലറ്റ് പരാജയപ്പെട്ടു. സ്യൂറിച്ചിൽ തന്നെ നടത്തിയ രണ്ടാമത്തെ പരിശോധനയുടെ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു.

പരിശോധനയ്ക്ക് പിന്നാലെ പൈലറ്റിനെ വിമാനത്തിൽ നിന്ന് മാറ്റുകയും യാത്രക്കാരനായി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അന്തിമ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതുവരെ സസ്‌പെൻഷൻ തുടരും. വിമാനം അന്നേദിവസം സർവീസ് നടത്താനാകാതെ അടുത്ത ദിവസമാണ് ഡൽഹിയിലേക്ക് പറന്നത്.

സുരക്ഷാ, നിയമപരമായോ കമ്പനി നിബന്ധനകളിലോ ഉള്ള ലംഘനങ്ങളോട് എയർ ഇന്ത്യയ്ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് കമ്പനി വ്യക്തമാക്കി. വിമാന ജീവനക്കാർക്കായി ലഹരി ഉപയോഗ പരിശോധനയും ബോധവത്കരണവും ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കിയതായും എയർ ഇന്ത്യ അറിയിച്ചു.

അടുത്തിടെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് മരിജുവാന ഉപയോഗത്തിനുള്ള പരിശോധനയിൽ രണ്ടുതവണ പോസിറ്റീവായ സംഭവത്തിന് പിന്നാലെയാണ് എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന ഏർപ്പെടുത്തിയത്.

ALSO READ:സ്വത്ത് മറ്റൊരു സ്ത്രീക്ക് നൽകുമെന്ന ഭയത്തിൽ പിതാവിനെ കൊലപ്പെടുത്താൻ മകൻ ഗൂഢാലോചന നടത്തിയെന്ന് പൊലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക