27
Sep 2026
Sun
27 Sep 2026 Sun

ജൊഹന്നാസ്ബർഗിന് പടിഞ്ഞാറ് വെഡേല ടൗൺഷിപ്പിലെ ബാറിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു.ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ട് പേർ എ.കെ-47 തോക്കുകളും പിസ്റ്റളുകളുമായി ബാറിലെത്തിയ ശേഷം പുറത്തിരുന്നവർക്കു നേരെ വെടിയുതിർക്കുകയും തുടർന്ന് അകത്തേക്ക് കയറി വെടിവയ്പ് തുടരുകയുമായിരുന്നു.കൊല്ലപ്പെട്ടവരിൽ 13 പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്നു.

പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിവയ്പിന് പിന്നാലെ അക്രമികൾ ചില ഉപഭോക്താക്കളെ പരിശോധിച്ച് മൊബൈൽ ഫോണുകൾ കവർന്നതായും രണ്ട് വാഹനങ്ങൾക്ക് തീയിട്ട ശേഷം മറ്റൊരു രണ്ട് വാഹനങ്ങളിൽ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ കാരണം വ്യക്തമല്ല.

പ്രതികളെ കണ്ടെത്താൻ ഗൗട്ടെങ് പ്രവിശ്യയിൽ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, കേപ് ടൗണിന് സമീപമുള്ള മറ്റൊരു ടൗൺഷിപ്പിലെ വിനോദകേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ALSO READ: സോഷ്യല്‍ മീഡിയയില്‍ പണവും സ്വര്‍ണ്ണവും പ്രദര്‍ശിപ്പിച്ച് റീല്‍സ്; ഇന്‍ഫ്‌ളുവന്‍സറുടെ വീട്ടില്‍ കള്ളന്‍ കയറി 1 കോടി അടിച്ചു മാറ്റി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക