27
Sep 2026
Sun
27 Sep 2026 Sun

കോഴിക്കോട്: നല്ല വ്യക്തി നല്ല സമൂഹം സന്ദേശം ഉയർത്തി പ്രവർത്തിക്കുന്ന എം.എസ്.എസ്.”മാനവികത, മതേതരത്വം, ജനാധിപത്യം” എന്ന പ്രമേയത്തിൽ നടത്തിയ എം.എസ്.എസ് സമ്പൂർണ്ണ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല വീണു. കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ മൂവായിരത്തോളം പേർ പങ്കെടുത്ത ചടങ്ങ് ആഭ്യന്തര, വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എം. എസ്. എസ്. സംസ്ഥാന പ്രസിഡണ്ട് നിയാസ് പുളിക്കലകത്ത് അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു.
എം.എസ്. എസ്. സമ്മേളന സോവനീർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദിന് നൽകി പ്രകാശനം ചെയ്തു.
എം.എസ് .എസ്. ആപ്പ് ലോഞ്ചിങ് കോഴിക്കോട് മേയർ ഒ. സദാശിവൻ നിർവഹിച്ചു.സ്വാഗതസംഘം ചെയർമാൻ അഡ്വ. വി.കെ ഫൈസൽ ബാബു എം.എൽ.എ. പ്രമേയ പ്രഭാഷണം നടത്തി.

ഗോവ മുൻ ഗവർണർ അഡ്വ. പി .എസ് . ശ്രീധരൻ പിള്ള, എം.എൽ. എ മാരായ അഡ്വ.പി.എ. മുഹമ്മദ് റിയാസ്, അഡ്വ. കെ. പ്രവീൺ കുമാർ, അഡ്വ. കെ. ജയന്ത് എം.എ. റസാഖ് മാസ്റ്റർ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ. പി. എം.എ സലാം, സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടറി എം. മെഹബൂബ്, സി.പി.ഐ .കോഴിക്കോട് ജില്ല സെക്രട്ടറി അഡ്വ. പി.ഗവാസ്, ഐ.എൻ.എൽ. സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ, ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രഫ. എ.പി. അബ്ദുൾ വഹാബ് , ബഷീറലി ശിഹാബ് തങ്ങൾ എന്നിവർ സംസാരിച്ചു.

എം.എസ്.എസ സംസ്ഥാന മുൻപ്രസിഡണ്ട് സി.പി. കുഞ്ഞിമുഹമ്മദ് പതാക ഉയർത്തി.
എം.എസ് .എസ് . സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചി .പി .മമ്മത് കോയ സ്വാഗതവും ട്രഷറർ എൻ.കെ. മുഹമ്മദലി നന്ദിയും പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക