സംസ്ഥാനത്ത് 38 വാര്‍ഡുകളിലേക്ക് നടന്ന തദ്ദേശ ഉപതരിഞ്ഞെടുപ്പില്‍
38ല്‍ 19 ഇടത്ത് യുഡിഎഫും 18 ഇടത്ത് എല്‍ഡിഎഫും ഒരിടത്ത് ട്വന്റി ട്വന്റിയും വിജയിച്ചു. നേരത്തേ 22 ഇടത്ത് യുഡിഎഫ് വിജയിച്ചിരുന്നു. ഇതില്‍ 3 സീറ്റുകള്‍ എല്‍ഡിഎഫ് കൂടുലായി പിടിച്ചെടുത്തത് ഭരണ പക്ഷത്തിന് തിരിച്ചടിയായി. എല്‍ഡിഎഫ് യുഡിഎഫിന്റെ ഏഴ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ യുഡിഎഫ് എല്‍ഡിഎഫിന്റെ നാലു സീറ്റുകളാണ് പിടിച്ചെടുത്തത്. ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.
|
പ്രധാന വിവരങ്ങൾ (Key Highlights)
- മുന്നണികളുടെ നേട്ടം: 38 വാർഡുകളിൽ യുഡിഎഫ് 19 ഇടത്തും എൽഡിഎഫ് 18 ഇടത്തും ട്വന്റി20 ഒരിടത്തും ജയിച്ചു; ബിജെപിക്ക് സീറ്റൊന്നുമില്ല.
- എൽഡിഎഫിന് നേട്ടം: യുഡിഎഫിന്റെ കൈവശമിരുന്ന തൃക്കൊടിത്താനം ഉൾപ്പെടെയുള്ള 7 സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു; 3 സീറ്റുകൾ കൂടുതൽ നേടി.
- പോളിംഗ് ശതമാനം: 12 ജില്ലകളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ 58.81% പോളിംഗ് രേഖപ്പെടുത്തി; കണ്ണൂരിൽ ഏറ്റവും ഉയർന്ന പോളിംഗ്.
കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനത്ത് നേരത്തേ എംഎല്‍എ വിനു ജോബ് ജയിച്ച വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തത് ഭരണ പക്ഷത്തിന് കനത്ത തിരിച്ചടിയായി. വിനു ജോബ് എംഎല്‍എ ആയതിനെ തുടര്‍ന്നാണ് ഇവിടെ ഒഴിവ് വന്നത്. സുമേഷ് അച്യുതന്‍ എംഎല്‍എ ആയതിനെ തുടര്‍ന്ന് ഒഴിവ് വന്ന പാലക്കാട് ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയിലെ പരുത്തിക്കാവ് സീറ്റ് നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫ് പിടിച്ചെടുത്ത്.
ഫാത്തിമ തഹ്ലിയ 2200ഓളം വോട്ടിന് ജയിച്ച കുറ്റിച്ചിറയില്‍ വെറും 426 വോട്ടിനാണ് ഇക്കുറി യുഡിഎഫ് കരകയറിയത്. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെ ഇവിടെ തിരിച്ചടി ആയതായാണ് യുഡിഎഫ് വിലയിരുത്തല്‍.
വി.ഡി.സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. കണ്ണൂര്‍, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ എല്‍ഡിഎഫും ഇടുക്കി, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫും നേട്ടമുണ്ടാക്കി. രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ ചിറയിന്‍കീഴില്‍ യുഡിഎഫിനു കനത്ത തിരിച്ചടിയുണ്ടായി. ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാര്‍ഡുകളില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി.
12 ജില്ലകളിലെ 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പില്‍ 58.81% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്. കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍-തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാര്‍ഡുകളിലെയും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Tags: Kerala Local Body Bypoll Results, Local Body Election Kerala, UDF vs LDF Bypoll, Kothamangalam Bypoll Result, Thrikkodithanam District Panchayat Bypoll, Palakkad Chittur Bypoll, VD Satheesan UDF, Kerala News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





