29
Sep 2026
Tue
29 Sep 2026 Tue

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് മൂന്നിടങ്ങളിലായി അഞ്ചര കിലോയോളം എംഡിഎംഎ പിടികൂടി. വിപണിയിൽ ഇതിന് ഏകദേശം 10 കോടി 92 ലക്ഷം രൂപ വിലവരുമെന്നാണ് പൊലീസ് കണക്കാക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാരണ്യപുര, ഹെബ്ബാൾ, ഗിരിനഗർ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് പരിശോധന നടത്തി മയക്കുമരുന്ന് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് പൊലീസ് അറിയിച്ചു.

ഗിരിനഗറിൽ നിന്ന് 8 കോടി 64 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയും ഹെബ്ബാളിൽ നിന്ന് 2 കോടി 10 ലക്ഷം രൂപയുടെ മയക്കുമരുന്നും പിടിച്ചെടുത്തു. വിദ്യാരണ്യപുരയിൽ നിന്ന് 2.20 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയും കണ്ടെടുത്തു.
ആഷിഖ്, ജാഫർ എന്നിവരാണ് അറസ്റ്റിലായ മലയാളികൾ. ജോസൈ ആബേൽ എന്ന വിദേശ പൗരനും രണ്ട് കർണാടക സ്വദേശികളും ഉൾപ്പെടെയാണ് ആറ് പേർ പിടിയിലായത്.

വിദേശത്തുനിന്നും കർണാടകയ്ക്ക് പുറത്തുനിന്നുമാണ് എംഡിഎംഎ ശേഖരിച്ചിരുന്നതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
വിദ്യാർഥികളെയും ഐടി ജീവനക്കാരെയുമാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തുവരികയാണ്.

തായ്‌ലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ALSO READ:പത്തനാപുരത്ത് നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് വീട് കത്തിനശിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക