30
Sep 2026
Wed
30 Sep 2026 Wed

വാഹനാപകടത്തിൽ മരിച്ച സിനിമ, ടെലിവിഷൻ, മിമിക്രി താരം കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. കോട്ടയം എംഎസിടി കോടതിയാണ് ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരം നൽകാൻ നിർദേശം നൽകിയത്. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടവുമായി ബന്ധപ്പെട്ട് ഏറെ നാളായി കേസിൽ പരിശോധനകളും നിയമനടപടികളും നടന്നുവരികയായിരുന്നു. കോടതി ഉത്തരവിലെ വിശദമായ വിവരങ്ങൾ പുറത്തുവരാനുണ്ട്.

2023 ജൂൺ 5-ന് തൃശ്ശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. മൂന്ന് സഹപ്രവർത്തകർക്കൊപ്പം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബിനു അടിമാലി, മഹേഷ്‌ കുഞ്ഞുമോൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പ്രോഗ്രാം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം.

ALSO READ: പാലക്കാട്ട് രണ്ടു കുട്ടികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക