03
Oct 2026
Sat
03 Oct 2026 Sat
Buraidah Fire Accident Tamil Nadu Mother Daughter Bodies Repatriated

ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയില്‍ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് മരിച്ച തമിഴ്‌നാട്, സ്വദേശികളായ അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകള്‍ കാര്‍ത്തിക ശ്രീ (2) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ 21-നായിരുന്നു ദാരുണമായ സംഭവം നടന്നത്. അപകടത്തിന് ഒരാഴ്ച മുന്‍പാണ് സന്ദര്‍ശക വിസയില്‍ അമ്മയും മകളും ബുറൈദയില്‍ എത്തിയത്. ബുറൈദയിലെ സഫറക്കടുത്തുള്ള ഭര്‍ത്താവായ ഗോകുല്‍ രാജിന്റെ താമസ സ്ഥലത്ത് രാത്രി ഉറങ്ങുന്നതിനിടെയായിരുന്നു അപകടം.

ALSO READ: സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം; പിതാവിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച 40കാരൻ അറസ്റ്റിൽ

ചന്ദനത്തിരിയില്‍ നിന്ന് തെറിച്ച തീപ്പൊരി കാര്‍പെറ്റില്‍ വീണു. കാര്‍പെറ്റിനു തീപിടിച്ചപ്പോള്‍ മുറിയിലാകെ പുക നിറയുകയായിരുന്നു. ഉറക്കത്തില്‍ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് ജയഭാരതിയും മകളും മരണപ്പെട്ടത്.

അപകടം നടക്കുമ്പോള്‍ ഗോകുല്‍ രാജ് തൊട്ടടുത്ത മുറിയില്‍ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണര്‍ന്ന് അടുത്ത മുറിയില്‍ നോക്കിയപ്പോഴാണ് ഭാര്യയും മകളും മരിച്ചുകിടക്കുന്നത് കാണുന്നത്. ഇ

ന്ത്യന്‍ എംബസിയുടെടെയും, ബുറൈദ, കനിവ് ജീവകാരുണ്യ വിഭാഗത്തിന്റെയും ഇടപെടലിലൂടെയാണ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചത്. റിയാദില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

Tags: Saudi Arabia Fire Accident, Buraidah Fire Accident, Tamil Nadu Mother Daughter Dead Saudi, Saudi News Malayalam, Gulf News Malayalam, Buraidah Tamil Victims, Buraidah Kaniuv Relief, Repatriation Saudi Arabia

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക