ക്ഷേമ പെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് വീട്ടിലെ എയര്‍ കണ്ടീഷന്‍ ഒഴിവാക്കി. 1000 സിസിയില്‍ താഴ്ന്ന വാഹനങ്ങളും മാനദണ്ഡമാവില്ല. എസിയും ചെറിയ കാറുകളും ക്ഷേമ പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
|
കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് ഗുണകരമാവുന്ന തീരുമാനമാണിത്.
രോഗികളുള്ള വീട്ടില്‍ അസുഖം കണക്കിലെടുത്ത് കടംവാങ്ങി എയര്‍ കണ്ടീഷന്‍ ചെയ്ത് കൊടുക്കുന്നവരുണ്ട്. അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ 1000 സിസിയില്‍ താഴെയുള്ള കാറുകള്‍ ലോണെടുത്തും മറ്റും വാങ്ങുന്നവരുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ തീരുമാനമെടുത്തത്. ചെറിയ കാറുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവ ഉള്ളത് കൊണ്ട് ഇനി പെന്‍ഷന്‍ തടയില്ല.
Tags: Welfare Pension Kerala, Kshetra Pension Eligibility, Kerala Government News, Local Self Government Kerala, Pension Rules Relaxed, Kerala News Malayalam, Regional News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



