07
Oct 2026
Wed
07 Oct 2026 Wed
woman set ablaze to death in Thaliparambu

കണ്ണൂർ തളിപ്പറമ്പിൽ യുവതി ഭർതൃഗൃഹത്തിൽ തീകൊളുത്തി മരിച്ചു. തളിപ്പറമ്പ് പടപ്പേങ്ങാട് പഴയക്കൽ പി. മോഹൻ- രമ ദമ്പതികളുടെ മകൾ പി. പ്രവീണ മോഹൻ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭർത്താവ് രാജേഷിനും രണ്ട് മക്കൾക്കുമൊപ്പമാണ് പ്രവീണ ഭർതൃഗൃഹത്തിൽ താമസിച്ചിരുന്നത്. കേബിൾ ഓപ്പറേറ്ററാണ് രാജേഷ്. തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ പ്രവീണയെ ആദ്യം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. തുടർന്ന് നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.

സംഭവസ്ഥലത്തുനിന്നോ വീട്ടിൽനിന്നോ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് തളിപ്പറമ്പ് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയ്ക്ക് പനങ്ങാട്ടൂർ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും.

ALSO READ: എംജി റോഡിലെ മെറാൾഡയുടെ പുതിയ ഷോറൂം ഒക്ടോബർ 10ന് എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക