കുടുംബത്തിന് ബാധ്യതയാവാനില്ലെന്ന് ആത്മഹത്യാ കുറിപ്പെഴുതിവച്ച് ദമ്പതികൾ ജീവനൊടുക്കി. തൃശൂർ കോടന്നൂർ പുത്തൻവെട്ടുവഴിയിൽ ആണ് സംഭവം. വടക്കേപുരക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും രോഗ ബാധിതരായി ഏറെ നാളായി ചികിത്സയിലായിരുന്നു.
|
വീട്ടിൽ നിന്നു കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലാണ് കുടുംബത്തിനു ബാധ്യതയാവാതിരിക്കാൻ ജീവിതം അവസാനിപ്പിക്കുന്നു എന്ന് ഇരുവരും വ്യക്തമാക്കിയത്. ദമ്പതികളുടെ മകനും മരുമകളും ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയി തിരികെ വന്നപ്പോഴാണ് വീടിന്റെ ഒരു ഭാഗത്ത് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



