പൂജയ്ക്കായി പൂക്കൾ പറിക്കുന്നതിനിടെ 23-ാം നിലയിൽനിന്ന് വീണ് അച്ഛനും മകനും മരിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ മഹാഗൺ മൈവുഡ്സ് റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് ദാരുണ സംഭവം. 40കാരനായ രൺദീപ് പത്രയും 11കാരനായ മകൻ ആരവുമാണ് മരിച്ചത്.
|
വെള്ളിയാഴ്ച രാവിലെ പൂജയ്ക്കായി പൂക്കൾ ശേഖരിക്കാൻ ഇരുവരും ഫ്ലാറ്റിന്റെ ബാൽക്കണിയിലെത്തിയതായിരുന്നു. ഇതിനിടെ കുട്ടി കാൽവഴുതി താഴേക്ക് വീഴാൻ തുടങ്ങിയതോടെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനും നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സംഭവസമയത്ത് രൺദീപിന്റെ ഭാര്യ ഖാട്ടു ശ്യാം ക്ഷേത്രത്തിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഭർത്താവും മകനും പൂക്കൾ പറിക്കാൻ ബാൽക്കണിയിലേക്ക് പോയതാണെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വിവരമറിഞ്ഞ് ബിസ്രഖ് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അപകടത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ALSO READ: ഹെലികോപ്റ്റർ തകർന്നുവീണ് അപകടം; ആറുപേർക്ക് ദാരുണാന്ത്യം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





