31
Oct 2026
Sat
31 Oct 2026 Sat
Omar Abdullah Marries Journalist Nidhi Razdan

ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. 56കാരനായ ഒമർ അബ്ദുല്ലയും 49കാരിയായ നിധി റസ്ദാനും തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെയാണ് വിവാഹവിവരം പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീനഗറിൽ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഉമർ അബ്ദുല്ലയുടെ പിതാവും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല, മാതാവ് മോളി അബ്ദുല്ല, സഹോദരിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നിധി റസ്ദാന്റെ മാതാപിതാക്കളായ മുതിർന്ന മാധ്യമപ്രവർത്തകൻ എം.കെ. റസ്ദാനും സരള റസ്ദാനും ചടങ്ങിനെത്തി.

പായൽ അബ്ദുല്ലയുമായി ഈ വർഷം ജൂലൈയിലാണ് ഉമർ അബ്ദുല്ല വിവാഹമോചനം നേടിയത്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. വർഷങ്ങളായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഇവരുടെ വിവാഹബന്ധം ഈ വർഷം ജൂലൈയിൽ സുപ്രീംകോടതി ഔദ്യോഗികമായി വേർപെടുത്തിയിരുന്നു. പരസ്പര ധാരണയിലെത്തിയതിനെ തുടർന്നായിരുന്നു വിവാഹമോചനം. ഇരുവരും തമ്മിൽ വിവിധ കോടതികളിലുണ്ടായിരുന്ന കേസുകൾ പിൻവലിക്കാനും ധാരണയിലെത്തിയിരുന്നു.

ALSO READ:പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക