ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി വെടിവയ്പ്പ്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസില്‍ ഡല്‍ഹി നിയമ-തൊഴില്‍ മന്ത്രി കപില്‍ മിശ്രയുടെ പ്രാദേശിക ഓഫീസിന് സമീപമുണ്ടായ വെടിവെപ്പില്‍ യുവാവിന് ദാരുണാന്ത്യം. ദയാല്‍പൂര്‍, മുസ്തഫാബാദ് സ്വദേശിയായ സമീര്‍ (26) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച (നവംബര്‍ 16) വൈകീട്ട് 5.30-ഓടെ സോണിയ വിഹാറിലെ സീറോ പുസ്തയിലുള്ള കൂഡ ഖട്ടയ്ക്ക് സമീപമായിരുന്നു സംഭവം. തൊട്ടടുത്ത് തന്നെയാണ് ബിജെപി ഓഫീസും സ്ഥിതി ചെയ്യുന്നത്.
|
ബൈക്കിലെത്തിയ രണ്ടംഗ സംഘം സമീറിന് നേരെ ഏകദേശം 15 മുതല്‍ 20 തവണ വരെ വെടിയുതിര്‍ത്തതായാണ് ദൃക്സാക്ഷികളും പൊലീസും നല്കുന്ന വിവരം. കേസിലെ പ്രധാന അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികള്‍ക്കായി വലവിരിച്ചിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
സ്കൂട്ടറില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ പിന്നില്‍ നിന്ന് ആക്രമണം
സുഹൃത്തായ റിസ്വാന് ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സമീര്‍. ഈ സമയം ബൈക്കില്‍ പിന്തുടര്ന്നെത്തിയ രണ്ട് അക്രമികളില്‍ ഒരാള്‍ സമീറിനെ ലക്ഷ്യമിട്ട് തുരുതുരാ വടിയുതിര്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു: ശരീരത്തില്‍ നിരവധി വെടിയുണ്ടകളേറ്റ് രക്തത്തില്‍ കുളിച്ചുവീണ സമീറിനെ സുഹൃത്ത് റിസ്വാന് ഉടന്‍ തന്നെ സിവില്‍ ലൈന്‍സിലെ ട്രോമ കെയര്‍ സെന്ററില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.െ
തളിവുകള്‍ ശേഖരിച്ചു: വൈകീട്ട് 6.25-ഓടെ വിവരമറിഞ്ഞ ഖജൂരി ഖാസ് പൊലീസും ക്രൈം ബ്രാഞ്ചും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് നിരവധി വെടിയുണ്ടകളുടെ ഒഴിഞ്ഞ കവറുകള്‍ കണ്ടെടുത്തിട്ടുണ്ട്.
വ്യക്തിവൈരാഗ്യമെന്ന് സംശയം; രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ്
മന്ത്രി കപില്‍ മിശ്രയുടെ ഓഫീസിന് തൊട്ടടുത്താണ് വെടിവെപ്പുണ്ടായതെങ്കിലും, സംഭവത്തിന് മന്ത്രിയുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ യാതൊരു ബന്ധവുമില്ലെന്ന് ഡല്‍ഹി പൊലീസ് ഔദ്യോഗികമായി വ്യക്തമാക്കി.
കൊല്ലപ്പെട്ട സമീറും അക്രമികളും മുന്‍പ് ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണെന്നും, ഇവര്‍ക്കിടയിലുണ്ടായിരുന്ന പഴയ വ്യക്തിവൈരാഗ്യമോ ഗുണ്ടാപ്പകയോ ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുസ്തഫാബാദില് നിന്ന് സമീര്‍ എന്തിനാണ് സീറോ പുസ്ത പ്രദേശത്ത് എത്തിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ രക്ഷപ്പെട്ട വഴി കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും, പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ഒരു മന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രധാന റോഡില്‍ 20 റൗണ്ട് വെടിവെപ്പുണ്ടായത് പ്രദേശത്തെ ക്രമസമാധാന നിലയിലുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തെത്തി. ഈ മേഖലയില്‍ അടുത്തകാലത്ത് നടക്കുന്ന ഇത്തരത്തിലുള്ള നാലാമത്തെ അക്രമസംഭവമാണിതെന്നും പ്രദേശവാസികള്‍ പറയുന്നു.
Tags: Delhi Shooting News, Khajuri Khas Firing, Kapil Mishra Office Firing, Sameer Murder Delhi, Sonia Vihar Shooting, Delhi Crime News, National News Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





