22
Nov 2026
Sun
22 Nov 2026 Sun

പുതിയ മിസൈൽ വിക്ഷേപണ സംവിധാനം അവതരിപ്പിച്ച് ഇറാൻ. ഭൂഗർഭ മിസൈൽ കേന്ദ്രത്തിൽനിന്നുള്ള ദൃശ്യങ്ങൾ ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണം ചെയ്തു. ഒരേസമയം രണ്ട് ലിക്വിഡ് ഫ്യൂവൽ മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള സംവിധാനമാണിതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ ഉപയോഗിച്ചിരുന്ന ഇരട്ട വിക്ഷേപണ സംവിധാനത്തിൽ സോളിഡ് ഫ്യൂവൽ മിസൈലുകളായിരുന്നു ഉപയോഗിച്ചിരുന്നത്. പുതിയ സംവിധാനത്തിൽ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന മിസൈലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മിസൈലുകളുടെ വേഗതയും സഞ്ചാരപാതയും ക്രമീകരിക്കാൻ ദ്രവ ഇന്ധന സാങ്കേതികവിദ്യ കൂടുതൽ സാധ്യത നൽകുമെന്നാണ് റിപ്പോർട്ട്.

ഐആർജിസിയുടെ എയ്‌റോസ്‌പേസ് ഫോഴ്‌സ് മേധാവി ബ്രിഗേഡിയർ ജനറൽ മജീദ് മൗസവി ഇറാന്റെ സൈനിക ശേഷി ഗണ്യമായി വർധിച്ചതായി അവകാശപ്പെട്ടു. തങ്ങളുടെ യുദ്ധസന്നാഹങ്ങളിൽ അപ്രതീക്ഷിത നീക്കങ്ങൾക്കും ഫലപ്രദമായ ആയുധ സംവിധാനങ്ങൾക്കും ഇടം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക