25
Nov 2026
Wed
25 Nov 2026 Wed
missing patient s dead body found in Toilet after 36 years

തൃശൂർ മെഡിക്കൽ കോളജിലെ ശുചിമുറിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രോഗിയുടെ മരണം സംഭവിച്ച് കുറഞ്ഞത് 36 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചന. പോസ്റ്റ്‌മോർട്ടം നടത്തിയ സമയത്തിന് 36 മുതൽ 72 മണിക്കൂർ മുമ്പാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതശരീരം കണ്ടെത്തുന്നതിന്റെ തലേദിവസം ശുചിമുറിയിൽ ശുചീകരണ ജീവനക്കാർ എത്തിയിരുന്നുവെന്നായിരുന്നു മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഈ വാദം ചോദ്യം ചെയ്യപ്പെടുകയാണ്. മൃതദേഹം 36 മണിക്കൂറിലേറെ ശുചിമുറിയിൽ കിടന്നിരുന്നുവെന്നാണ് പരിശോധനയിൽ വ്യക്തമാകുന്നത്.

രോഗിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

ALSO READ: കോടതിക്ക് മുന്നിൽ കൊലക്കേസ് പ്രതിയുടെ കൈപ്പത്തി അറുത്തുമാറ്റി; പിന്നാലെ വെടിയുതിർത്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക