22
Aug 2022
Mon
22 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: പൊലീസുകാരന്റെ പോക്കറ്റടിക്കാന്‍ ശ്രമിച്ചയാളെ കൈയോടെ പിടികൂടി. മമ്പുറം ആണ്ടു നേര്‍ച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന താനൂര്‍ സിപിഒ എം പി സബറുദ്ദീന്റെ പോക്കറ്റ് അടിക്കാന്‍ ശ്രമിച്ച തച്ചിങ്ങനാടം കരുവന്‍തിരുത്തി വീട്ടില്‍ ആബിദ് കോയ (47) ആണ് പിടിയിലായത്.

 

ആണ്ടു നേര്‍ച്ചയായതിനാല്‍ തിരക്ക് കൂടാനുള്ള സാധ്യത മുന്നില്‍ കണ്ട്, ഡിവൈഎസ്പിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം മഫ്തിയില്‍ പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇതിനിടയിലാണ് പൊലീസ് ആണെന്നറിയാതെ ആബിദ് സബറുദ്ദീന്റെ പിന്നാലെ കൂടിയത്. കുറെ നേരമായി പിന്തുടരുന്നതും ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ സബറുദ്ദീന്‍ ആള്‍ക്കൂട്ടത്തില്‍ അറിയാത്ത മട്ടില്‍ നിന്നു.

 

പാന്റ്‌സിന്റെ പോക്കറ്റ് ബ്ലേഡ് ഉപയോഗിച്ച് കീറാന്‍ തുടങ്ങിയപ്പോഴേക്കും പിടിച്ചു. തുടർന്ന് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതോടെയാണ് താൻ പൊലീസുകാരന്റെ പോക്കറ്റടിക്കാനാണ് ശ്രമിച്ചതെന്ന് ആബിദ് കോയക്ക് മനസിലായത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.