5ജി സേവനം ഒരുമാസത്തിനുള്ളിൽ രാജ്യത്ത് ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ. രാജ്യത്തെ 6 ലക്ഷം ഗ്രാമങ്ങളിലും ഒപ്ടിക്കൽ ഫൈബർ കേബിൾ വലിക്കുന്നതിനുള്ള നടപടികൾ, എല്ലാ ഗ്രാമങ്ങളിലും 4ജി സൗകര്യം എത്തിക്കൽ തുടങ്ങിയ വെല്ലുവിളികൾ പരിഹരിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി ദേവുസിൻഹ് ചൗഹാൻ പറഞ്ഞു.ഒരുമാസത്തിനകം രാജ്യവ്യാപകമായി 5ജി അവതരിപ്പിക്കും. വിവിധ മേഖലകളിലെ വികസനത്തിന് ഇതു ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
|
6ജി സാങ്കേതികവിദ്യാ വിഭാഗത്തിനും രൂപം നൽകിയിട്ടുണ്ട്. 6ജി സംബന്ധമായ പ്രവർത്തനങ്ങൾ ഇവർ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. തദ്ദേശിയമായ 5ജി ടെലികോം സാങ്കേതികവിദ്യയാണ് ഇന്ത്യ ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈവർഷം അവസാനത്തോടെ രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലും 5ജി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ 175000 ഗ്രാമങ്ങളിൽ ഇതിനകം ഒപ്ടിക്കൽ ഫൈബർ എത്തിച്ചു. 5,60,000 ഗ്രാമങ്ങളിൽ 4ജി ലഭ്യമാക്കി. 2025ഓടെ ആറുലക്ഷം ഗ്രാമങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.



