|
കൊണ്ടോട്ടി: പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന്റെ ആദരം. കഴിഞ്ഞ ദിവസം സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രധാന അധ്യാപകരും വിദ്യാർത്ഥികളും കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന്റെ പ്രവർത്തകരും പങ്കെടുത്തു.
സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു തലത്തിൽ സ്കൂൾ തുടർച്ചയായി മികച്ച നിലവാരം പുലർത്തിയതോടെയാണ് കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് സ്കൂളിന് പുരസ്കാരം നൽകിയത്.
ചടങ്ങിൽ അബ്ദുൽ മജീദ് (പ്രിൻസിപ്പൽ),പി കെ സുനിൽ കുമാർ (ഹെഡ് മാസ്റ്റർ), പി അവറാൻ കുട്ടി (ഹെഡ് മാസ്റ്റർ) വി പി സിദീഖ് (സ്റ്റാഫ് സെക്രട്ടറി), കബീർ വട്ടപറമ്പൻ എന്നിവർ പുരസ്കാര സമർപ്പണത്തെ തുടർന്ന് സംസാരിച്ചു. കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന്റെ സാമൂഹ്യ ശാക്തീകരണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ സഹായവും പ്രചോദനവുമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു
മഠത്തിൽ അബൂബക്കർ, കെ പി ബാബു, റഷീദ് ചുള്ളിയൻ, റഫീഖ് മാങ്കായി, കരീം എക്കാപറമ്പ്, അഷ്‌റഫ് പാറക്കൽ, വീരാൻ ബാപ്പു പാണാളി, പി സി അബു, ഹമീദ് കരിമ്പിലാക്കൽ എന്നിവർ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തു



