23
Aug 2022
Tue
23 Aug 2022 Tue

സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഗവർണറുടെ പ്രതിനിധിയെ സർക്കാർ നിർദേശിക്കുന്ന വിധത്തിലേക്ക് ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ബില്ല്. ഈ മാസം 22ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

 

ഗവർണറുടെ അധികാരം കുറയ്ക്കുന്നതിനുള്ള ബില്ല് നേരത്തെതന്നെ സംസ്ഥാന സർക്കാർ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി അയച്ചിരുന്നു. 
വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്ന സെർച്ച് കമ്മിറ്റിയിലെ അം​ഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്തും. നിലവിൽ മൂന്ന് അംഗങ്ങളാണ് സെർച്ച് കമ്മിറ്റിയിലുള്ളത്.

 

ഗവർണറുടെ പ്രതിനിധി, യുജിസിയുടെ പ്രതിനിധി, സർവകലാശാലയുടെ പ്രതിനിധി എന്നിവരാണ് ഉൾപ്പെടുന്നത്. ഇതിൽ ഗവർണറുടെ പ്രതിനിധിയെ ഗവർണർ തന്നെ നിശ്ചയിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിൽ നിന്ന് വ്യത്യസ്തമായി ഗവർണറുടെ പ്രതിനിധിയെ സർക്കാർ നിർദേശിക്കുന്ന വിധത്തിലേക്കുള്ള ഭേദഗതിക്കാണ് സർക്കാർ നീക്കം നടത്തുന്നത്.