22
Aug 2022
Wed
22 Aug 2022 Wed

മുൻനിര ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുനൈറ്റഡ് വാങ്ങുന്നതായി ലോകത്തിലെ അതിസമ്പന്നനായ ഇലോൺ മസ്ക്. ക്ലബ് വാങ്ങുന്ന കാര്യം ട്വിറ്ററിലാണ് മസ്ക് അറിയിച്ചത്. ഇതേസമയം ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നു പുറത്തുവിട്ടിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അമേരിക്കൻ ​ഗ്ലേസർ കമ്പനിയാണ് നിലവിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ നിയന്ത്രണം. 
ക്ലബ് വിൽക്കാൻ ​ഗ്ലേസേഴ്സിന് പദ്ധതിയുണ്ടെന്നും എന്നാൽ 4 ബില്യൻ പൗണ്ടിലേറെ ലഭിച്ചാൽ മാത്രമേ വിൽപ്പനയുണ്ടാവൂ എന്നും ദ ഡെയിലി മിറർ കഴിഞ്ഞവർഷം റിപോർട്ട് ചെയ്തിരുന്നു. 

 

മൈക്രോബ്ലോ​ഗിങ് സൈറ്റായ ട്വിറ്റർ വാങ്ങാൻ തുനിഞ്ഞ ഇലോൺ മസ്ക് ഇതിൽ നിന്നു പിന്തിരിഞ്ഞതിനെ തുടർന്ന് വിഷയം കോടതിയുടെ പരി​ഗണനയിലാണുള്ളത്.