22
Aug 2022
Thu
22 Aug 2022 Thu

ദോഹ: ഫിഫ 2022 ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി മൊവാസലാത് (കർവ)ഇന്ന് ബസ്സുകളുടെ ടെസ്റ്റ് ഡ്രൈവ് നടത്തും. 1,300 ലധികം ബസ്സുകളാണ് ദിവസം മുഴുവൻ ഒൻപത് റൂട്ടുകളിലായി ട്രയൽ സർവീസ് നടത്തുന്നത്. ലോകകപ്പ് വേളയിൽ മികച്ച സേവനം നൽകാൻ ഡ്രൈവർമാരെ പര്യാപ്തരാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ദോഹയെ അൽ ജനൂബ്, അൽ ബൈത് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടായിരിക്കും സർവീസ് നടത്തുക. ലോക കപ്പിന് വേണ്ടി അത്യാധുനിക ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ മൊവാസലാത് തയ്യാറാഴിക്കഴിഞ്ഞുവെന്ന് മൊവാസലാത് സി.ഇ.ഒ ഫഹദ് സാദ് അൽ ഖഹ്ത്താനി പറഞ്ഞു.