21
Sep 2022
Sat
21 Sep 2022 Sat

പത്തനംതിട്ടയില്‍ പാൽവാങ്ങാൻ പോകവേ തെരുവുനായ കടിച്ച 12കാരി ഗുരുതരാവസ്ഥയിൽ. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുട്ടിയുള്ളത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് അഭിരാമിയെ തെരുവുനായ കടിച്ചത്. കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് കടിയേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് പ്രതിരോധ വാക്സിൻ നൽകിയിരുന്നു. ഇന്നലെ വൈകീട്ടോടെ തീരെ വയ്യാതായ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.