22
Sep 2022
Sat
22 Sep 2022 Sat

ജെ സി ബി സാഹിത്യപുരസ്‌കാരം അഞ്ചാം എഡിഷൻ  2022ൽ  സമ്മാനർഹമായേക്കാവുന്ന കൃതികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 2022-ലെ ആദ്യഘട്ട പട്ടികയിൽ 6 വിവർത്തനങ്ങളാണ് പ്രബലമായ സ്ഥാനങ്ങളിൽ ഉള്ളത്. മലയാളം, ബംഗാളി ഭാഷകളിലെ കൃതികൾക്കൊപ്പം, ഉറുദു, ഹിന്ദി, നേപ്പാളി ഭാഷകളിലെ കൃതികളും ആദ്യമായി ആദ്യ ഘട്ട ലിസ്റ്റിൽ ഇടംപിടിച്ചു. പത്ത് നോവലുകൾ ഉൾപ്പെടുന്നതാണ് ആദ്യഘട്ട ലിസ്റ്റ്. പത്രപ്രവർത്തകനും എഡിറ്ററുമായ എ എസ് പനീർസെൽവൻ ആണ് പാനലിന്റെ  അധ്യക്ഷൻ, അമിതാഭ് ബാഗ്ചി, രഖീ ബലറാം, ഡോ. ജെ ദേവിക,    ഡോ. ജാനിസ് പരിയാറ്റ്  എന്നിവരാണ് പാനലിൽ ഉൾപ്പെട്ടിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇന്ത്യൻ സാഹിത്യകാരന്മാരിൽ നിന്നുള്ള വിശിഷ്ടമായ ഒരു നോവലിന് ആണ് വർഷം തോറുംജെ സി ബി സാഹിത്യ പുരസ്‌കാരം സമ്മാനിക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അഞ്ച്കൃതികൾ ഒക്ടോബറിൽ ജൂറി പ്രഖ്യാപിക്കുന്നതാണ്.  25 ലക്ഷം രൂപ വിലമതിക്കുന്ന ജെ സി ബി പുരസ്‌കാരം നവംബർ 19നാണ് പ്രഖ്യാപിക്കുക. 

 

ഷീല ടോമിയുടെ വല്ലി, മലയാളത്തിൽ നിന്ന് ജയശ്രീ കളത്തിൽ വിവർത്തനം ചെയ്തത് (ഹാർപ്പർ പെർനിയൽ, 2022), റഹ്മാൻ അബ്ബാസി ന്റെ റോഹ്സിൻ, സാബിക അബ്ബാസ് നഖ്വി ഉറുദുവിൽ നിന്ന് വിവർത്തനം ചെയ്തത്. (വിന്റേജ് ബുക്സ്, 2022), മനോരഞ്ജൻ ബ്യാപാരിയുടെ  ഇമാൻ, ബംഗാളിയിൽ നിന്ന് അരുണാവ സിൻഹ വിവർത്തനം ചെയ്തത് (EKA, 2021), മാമാങ് ദായിയുടെ എസ്‌കേപ്പിംഗ് ദ ലാൻഡ്  (സ്പീക്കിംഗ് ടൈഗർ, 2021), ഖാലിദ് ജാവേദിന്റെ പാരഡൈസ് ഓഫ് ഫുഡ്, ഉർദുവിൽ നിന്ന് ബരൻ ഫാറൂഖി വിവർത്തനം ചെയ്തത് (ജഗ്ഗർനട്ട്, 2022), ചുഡൻ കബിമോയുടെ സോംഗ് ഓഫ് ദി സോയിൽ, നേപ്പാളിയിൽ നിന്ന് അജിത്ബറാൽ വിവർത്തനം ചെയ്തത് (രചന ബുക്സ്, 2021), ഈസ്റ്ററിൻകൈറിന്റെ സ്പിരിറ്റ് നൈറ്റ്‌സ് (സൈമൺ &ഷസ്റ്റർ, 2022), നവതേജ് സർനയുടെ ക്രിംസൺ സ്പ്രിംഗ് (അലെഫ് ബുക്ക് കമ്പനി, 2022), അനീസ് സലിമിന്റെ ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ് (പെൻഗ്വിൻ ഹാമിഷ് ഹാമിൽട്ടൺ, 2021), ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാൻഡ് ഡെയ്സി റോക്ക്വെൽ ഹിന്ദിയിൽ നിന്ന് വിവർത്തനം ചെയ്തത് (പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ, 2022) എന്നിവയാണ് പട്ടികയിലം പിടിച്ച കൃതികൾ.