22
Sep 2022
Mon
22 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോദിയെ നേരിടാൻ കോൺ​ഗ്രസ് എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് മുതിർന്ന നേതാവ് കെ സി വേണു​ഗോപാൽ. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും കെ സി പറഞ്ഞു.

 

രാഹുല്‍ ഗാന്ധി തന്നെ കോൺ​ഗ്രസ് അധ്യക്ഷനാകണമെന്നാണ് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത്. എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം ഇപ്പോഴുമുള്ളത്. ഭാരത് ജോഡോ യാത്ര പാര്‍ട്ടിക്ക് കൂടുതല്‍ ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു. യാത്ര നയിക്കാന്‍ ഏറ്റവും യോഗ്യന്‍ രാഹുല്‍ ഗാന്ധിയാണ്. 18 പേര്‍ സ്ഥിരമായി രാഹുലിനൊപ്പം യാത്രയില്‍ ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.