30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
കോഴിക്കോട്ടെ കഞ്ചാവ് കുരു ഷെയ്ക്ക്’: വാസ്തവം എന്ത്? അത് കഞ്ചാവ് കുരുവല്ലെന്നും അനുവദനീയമായ ഹെംപ് കുരു ആണെന്നും ഉടമയായ ഡോക്ടർ

കോഴിക്കോട്: ബീച്ചിനടുത്തുള്ള ഗുജറാത്തി സ്ട്രീറ്റിലെ കടയിൽ മിൽക് ഷെയ്ക്കിൽ കഞ്ചാവ് കുരു ചേർത്തു നൽകി എന്ന എക്‌സൈസ് കേസിൽ ട്വിസ്റ്റ്. ഷെയ്ക്കിൽ ചേർത്തത് കഞ്ചാവിന്റെ കുരു അല്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുവദിച്ച ഹെംപ് കുരുവാണെന്നും കടയുടമ ഡോ. സുഭാഷിഷ്. സമൂഹമാധ്യമങ്ങൾ വഴി ‘കഞ്ചാവ് ഷെയ്ക്കി’ന് വ്യാപക പ്രചാരണം ലഭിച്ചതോടെയാണ് എക്‌സൈസ് പരിശോധന നടത്തിയത്. വിദ്യാർഥികൾ ഇത് കൂടുതലായി ഉപയോഗിക്കുന്നെന്നും പരാതി ഉയർന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹെംപ് സീഡുകൾ വളരെ പോഷകഗുണമുള്ളവയാണ്. പ്രോട്ടീൻ അളവ് വളരെ കൂടുതലാണ്. അതുപോലെ ഒമേഗ 2, ഒമേഗ 3, ഫാറ്റി ആസിഡ്‌സ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയ്ക്കും ത്വക്കിനും വളരെ ഗുണപ്രദമായവയാണ്. 2021 നവംബർ 15ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഇതിന് അനുമതി നൽകിയിരുന്നു. അവർ പറഞ്ഞ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ടാണ് ഈ കട നടത്തുന്നത്’ കട ഉടമ പറഞ്ഞു.

ഇന്നലെ രാവിലെയാണ് ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതിനെതിരെ കേസെടുത്തെന്നാണ് എക്‌സൈസ് ഇന്നലെ രാത്രി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചത്.

കടയിൽനിന്നു ഹെംപ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകവും പിടികൂടിയിരുന്നു. ഇതോടെ സ്ഥാപനത്തിനെതിരെ ലഹരിമരുന്ന് നിയമ പ്രകാരമാണ് കേസെടുത്തത്. ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നായിരുന്നു ഇന്നലെ പൊലിസ് പറഞ്ഞത്.

കടയിൽനിന്നു ഹെംപ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകവും പിടികൂടിയിട്ടുണ്ട്. സീഡ് ഓയിൽ രാസപരിശോധനക്കായി റീജനൽ കെമിക്കൽ ലാബിൽ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും അസി. എക്സൈസ് കമ്മിഷണർ എൻ.സുഗുണൻ പറഞ്ഞിരുന്നു. 

കടയിൽ കഞ്ചാവ് ചെടിയുടെ വിത്തുപയോഗിച്ച് ഷെയ്ക്ക് അടിച്ചു വിൽപ്പന നടത്തുന്നതായി സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായി എക്സൈസ് കമ്മിഷണർക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

kozhikode-ganja-seed-milk-shake-case-registered Shop Owner explanation on selling ganja mixed milk shake

 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement