23
Sep 2022
Sat
23 Sep 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. കോങ്ങാട് കുണ്ടുവംപാടത്ത് കുന്നത്ത് വീട്ടിൽ മല്ലികയാണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു.

 

പുതിയ വീട് കെട്ടുന്നതിന്റെ ഭാഗമായി വീട് ഭാഗികമായി പൊളിച്ചിരുന്നു. പഴയ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കിടപ്പ് മുറിയുടെ ചുമരാണ് തകർന്നത്. അപകട സമയത്ത് മക്കൾ മറ്റൊരു മുറിയിലായിരുന്നു.

 

മല്ലികയുടെ ഭർത്താവ് വിനോദ് കുമാറിനും പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വിനോദിനെ വീട്ടിലേക്ക് കൊണ്ടുവന്നു.