23
Sep 2022
Sun
23 Sep 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബഹ: “സൗഹൃദം ആഘോഷിക്കൂ” എന്ന പ്രമേയത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അബഹയിൽ സെപ്റ്റംബർ 2 ന് ഉർദു ഫെസ്റ്റോടെ  ആരംഭിച്ച ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി ഖമീസ് മുഷൈത്തിലെ നാദി ദമഖ് സ്റ്റേഡിയത്തിൽ സ്പോർട്ട്സ് ഫെസ്‌റ്റ്‌ അരങ്ങേറി. സ്ത്രീകളുൾപ്പെടെ കുടുംബങ്ങളുടെയും അസീർ മേഖലയിലെ കായിക പ്രേമികളുടെയും നിറ സാന്നിധ്യം മത്സരങ്ങളുടെ മാറ്റ്‌ വർധിപ്പിച്ചു.

 

 

സെപ്‌തംബർ 9 ന് വൈകീട്ട്‌ ആരംഭിച്ച സ്പോർട്ട്സ് ഫെസ്റ്റിൽ ആദ്യം പെനാൽറ്റി ഷൂട്ടൗട്ട്‌ മത്‌സരവും  പിന്നീട് അസീർ മേഖലയിലെ ടീമുകൾ കൊമ്പുകോർത്ത വടംവലി മത്സരവും നടന്നു. വടംവലിയിൽ ശക്തരായ അസ്‌കരി ഹോസ്പിറ്റൽ ടീമിനെ മലർത്തിയടിച്ച് ഖമീസ് സൗത്ത്  മാർബിൾസ് ടീം ട്രോഫിയിൽ  മുത്തമിട്ടപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ കാസ്ക് ഖമീസ് ടീമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഖമീസ് മെട്രോ ടീം ജേതാക്കളായി.

 

 

സൗദി പൗരന്മാരടക്കം പങ്കെടുത്ത കലം ഉടയ്ക്കൽ മത്സരം കാണികളിലും മത്സരാർത്ഥികളിലും ആവേശം പടർത്തി. ഒന്നാം സമ്മാനം റംനാസ് കാലിക്കറ്റ്‌ നേടിയപ്പോൾ റഹീം എ ആർ രണ്ടാം സമ്മാനം കരസ്ഥമാക്കി. തുടർന്ന് നടന്ന സമാപന സമ്മേളനം ഫ്രറ്റേണിറ്റി ഫോറം അസീർ റീജ്യനൽ സെക്രട്ടറി ഷറഫുദ്ദീൻ പഴേരി ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ഫോറം അബഹ ചാപ്റ്റർ പ്രസിഡന്റ് കോയ ചേലേമ്പ്ര അധ്യക്ഷനായിരുന്നു.

 

 

ഖാലിദിയ മെഡിക്കൽ സെന്റർ എം ഡി ഫസീല കുറ്റിച്ചൽ, ലിജു ജേക്കബ് (സൗത്ത് മാർബിൾസ് കമ്പനി), മുസ്തഫ കണ്ണൂർ (സഫയർ ഗ്രൂപ്പ്), അഫ്സൽ(അസ്ഫാർ ട്രാവൽസ്‌), ഹനീഫ ചാലിപ്രം (ഇന്ത്യൻ സോഷ്യൽ ഫോറം), ഐ എസ്സ് എഫ് വെൽഫയർ ഇൻ ചാർജും സി സി ഡബ്ല്യു എ അംഗവുമായ ഹനീഫ് മഞ്ചേശ്വരം, സക്കീർ തിരുന്നാവായ, യൂനുസ് അൽ സൂദ, സദറുദ്ധീൻ ചോക്കാട്  എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. ഷാജഹാൻ തിരുന്നാവായ, അൻവർ താനൂർ, അനസ് ഒഴൂർ, മിഹ്റുദ്ദീൻ പോങ്ങനാട് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അബഹ ചാപ്പ്റ്റർ സെക്രട്ടറി സാബിർ മണ്ണാർക്കാട് സ്വാഗതമാശംസിച്ച പരിപാടി ഖമീസ്‌ ഏരിയ പ്രസിഡണ്ട്‌ അഷ്കർ വടകരയുടെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.

 

 

സെപ്റ്റംബർ 23 ന് അബഹ വിമാനത്താവളത്തിനടുത്തുള്ള ഫഖാമ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക പരിപാടിയോടു കൂടിയാണ് ഫ്രറ്റേണിറ്റി ഫെസ്റ്റ് സമാപിക്കുക. പ്രിൻസ് സത്താം യൂനിവേഴ്സിറ്റി അധ്യാപകനും ആക്സസ് ഇന്ത്യ റിസോഴ്സ് പേഴ്സണുമായ ഇസ്മാഈൽ പാണാവള്ളിയുടെ  പ്രവാസി മോട്ടിവേഷൻ (എക്സ്പാട്രിക്കാ ’22) പ്രോഗ്രാമും  സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷൻമാർക്കുമായി വിവിധ മത്സര ഇനങ്ങളും ഒരുക്കുന്നതോടൊപ്പം കോൽക്കളി, ഒപ്പന, മുട്ടിപ്പാട്ട്, ഗാനസന്ധ്യ തുടങ്ങിയ കലാപരിപാടികളും സമാപന ദിവസം അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.