|
ന്യൂഡല്‍ഹി: അസമില്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ വിസമ്മതിച്ച ആദിവാസി വിഭാഗത്തില്‍പ്പെട്ട ഹിന്ദുയുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. ലഖിംപൂര്‍ ജില്ലയിലെ കൊയില്‍മാരി ബലിജാനിലാണ് സംഭവം. പ്രദേശത്തെ നാലു കിസ്ത്യന്‍ ബാപിറ്റിസ്റ്റ് ചര്‍ച്ചുകളിലെ ജീവനക്കാരെത്തി ബികി ബിശാല്‍ എന്നയാളെയാണ് കൊലപ്പെടുത്തിയത്.
ബിശാല്‍ പ്രദേശത്തെ ക്രിസ്ത്യന്‍ യുവതിയുമായി പ്രണയത്തിലായിരുന്നു. അവരെ വിവാഹം കഴിക്കാനും തീരുമാനിച്ചു. ഇതുപ്രകാരം യുവതി ബിശാലിന്റെ വീട്ടില്‍ താമസം തുടങ്ങി. യുവതിയെ കാണാതായതിനെത്തുടര്‍ന്ന് കുടുംബം നടത്തിയ തിരച്ചിലില്‍ അവരെ ബിശാലിന്റെ വീട്ടില്‍ കണ്ടെത്തി. മതംമാറിയാല്‍ വിവാഹത്തിന് അനുവദിക്കാമെന്ന് കുടുംബം അറിയിച്ചെങ്കിലും ബിശാല്‍ വഴങ്ങിയില്ല. ഇതോടെയാണ് അദ്ദേഹത്തെ മര്‍ദിച്ചുകൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
വീട്ടില്‍ നിന്ന് ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയാണ് മര്‍ദിച്ചത്. നൂറുകണക്കിന് പേര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പ്രദേശത്തെ എന്‍.ജി.ഒ പറയുന്നത്. സംഭവത്തിന് പിന്നാലെ ബിശാലിന്റെ വീടും അക്രമികള്‍ തകര്‍ത്തു.
വിഷയത്തില്‍ കേസെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും ലഖിംപൂര്‍ എസ്.പി ഫസ്റ്റ്‌പോസ്റ്റിനോട് പറഞ്ഞു. എഫ്.ഐ.ആറില്‍ ആരുടെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ല. അന്വേഷണത്തിന് ശേഷമാവും പ്രതികളെ ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
Tribal youth lynched, hung from tree after refusing to convert to Christianity in order to marry girlfriend



