കൊച്ചി: സംസ്ഥാനത്ത് വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,640 രൂപയായി. ഗ്രാമിന് 40 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,580 രൂപയായി മാറിയിട്ടുണ്ട്.
|
ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞത് സ്വര്‍ണത്തിന് വന്‍ മുന്നേറ്റം സമ്മാനിച്ചിരുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ നേരിയ തിരിച്ചുവരവാണ് ഇന്ന് സ്വര്‍ണവില കുറയാന്‍ കാരണമായത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില നിലവില്‍ ബാരലിന് 103 ഡോളറിലെത്തി നില്‍ക്കുകയാണ്. പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ക്ക് അയവുവരുത്തി അമേരിക്കയും ഇറാനും തമ്മില്‍ ഉടന്‍ തന്നെ സമാധാന കരാറിലെത്തുമെന്ന ശുഭപ്രതീക്ഷകളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.
ALSO WATCH
അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടല്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
ഇത്തരമൊരു തീരുമാനം ഉണ്ടായാല്‍ ഡോളറിന്റെ മൂല്യം ഇനിയും ഉയരുമെന്നും ഇത് സ്വര്‍ണവിലയെ കൂടുതല്‍ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.



