23
Sep 2022
Wed
23 Sep 2022 Wed

സ്പാനിഷ് ഫെസ്റ്റിവലായ ലാ ടൊമാറ്റിനയുടെ പേരിൽ ടി അരുൺകുമാർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലറിന്റെ ട്രെയിലർ ചർച്ചയാവുന്നു. ജോയ് മാത്യു കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് സജീവൻ അന്തിക്കാടാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കോട്ടയം നസീർ, ശ്രീജിത്ത് രവി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. പുതുമുഖമായ മരിയ തോംസണാണ് ഫീമെയിൽ ലീഡ് റോൾ കൈകാര്യം ചെയ്തിരിക്കുന്നത്. 
വ്യവസ്ഥ അടിച്ചമർത്തുന്ന സാധാരണക്കാരന്റെ പോരാട്ടകഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്.

 

വീട്ടിൽ നിന്നു പിടിച്ചുകൊണ്ടുപോയയാളെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുന്ന പൊലീസിന്റെ ക്രൂരതകളെക്കുറിച്ചും ട്രെയിലറിൽ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗത്തിലാണ് സ്പാനിഷ് മാതൃകയിൽ തക്കാളി ഉപയോ​ഗപ്പെടുത്തിയിരിക്കുന്നത്. മൈസൂരിൽ നിന്ന് ടൺകണക്കിന് തക്കാളിയെത്തിച്ചായിരുന്നു പിന്നണിപ്രവർത്തകർ ഷൂട്ടിങ് പൂർത്തിയാക്കിയത്.