23
Sep 2022
Sat
23 Sep 2022 Sat

തിരുവനന്തപുരം: ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്‍ഇബി വിച്ഛേദിച്ചു. വൈദ്യുതിബിൽ കുടിശ്ശികയെ തുടര്‍ന്നാണ് നടപടി. രണ്ടരക്കോടി രൂപയാണ് കുടിശ്ശികയിനത്തിൽ അടയ്ക്കാൻ ഉള്ളതെന്ന് കെഎസ്‍ഇബി വ്യക്തമാക്കി. ഇതോടെ സുരക്ഷയുടെ ഭാഗമായി സിറ്റി പൊലിസ് കമ്മീഷണർ വിളിച്ച യോഗം ചേർന്നത് വൈദ്യുതിയില്ലാത്ത ഹാളിൽ ആയിരുന്നു. ഈ മാസം 13 നാണ് കെ എസ് ഇ ബി സ്റ്റേഡിയത്തിലെ
വൈദ്യുതി വിച്ഛേദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>