23
Sep 2022
Sun
23 Sep 2022 Sun

വിദ്യാർഥികൾക്കിടയിൽ വൈറൽ പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ച് പുതുച്ചേരി. പുതുച്ചേരി, കാരൈക്കൽ എന്നിവിടങ്ങളിലെ 1 മുതൽ 8 വരെ ക്ലാസുകൾക്കാണ് വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചത്. സപ്തംബർ 17 മുതൽ 25 വരെയാണ് സ്കൂളുകൾക്ക് അവധി നൽകിയത്. കുട്ടികൾക്കിടയിൽ പനിയും ചുമയും ജലദോഷവും പടർന്നുപിടിക്കുന്നതിനെ തുടർന്നാണ് നടപടി.  

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കോവിഡ് വ്യാപനത്തെ തുടർന്ന് ആളുകൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നതിനാൽ കഴിഞ്ഞ രണ്ടുവർഷവും വൈറൽ പനിയുടെ വ്യാപനം ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ മുൻകരുതൽ നടപടികളൊന്നുമില്ലാത്തതാണ് വൈറൽ പനി പടർന്നുപിടിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു.

 

പുതുച്ചേരിയിൽ കഴിഞ്ഞ 10 ദിവസമായി വളരെയധികം കുട്ടികൾക്കാണ് പനിയും ചുമയും ജലദോഷവും പിടിപെട്ടത്. ഈ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും വൻതോതിൽ വർധിക്കുകയാണ്. ഇതോടെയാണ് ആരോ​ഗ്യവകുപ്പ് സ്കൂളുകൾക്ക് അവധി നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.