24
Sep 2022
Mon
24 Sep 2022 Mon

ആർ20 മത ഉച്ചകോടിയിൽ നുഴഞ്ഞുകയറി മുസ് ലിംകളെ മോശക്കാരാക്കുന്നതിനും ആർഎസ്എസിനെ വെള്ളപൂശുന്നതിനുമുള്ള നീക്കങ്ങളിൽ ആശങ്കയറിയിച്ച് അമേരിക്കയിലെ മുസ് ലിം സംഘടനകൾ. യുനൈറ്റഡ് സ്റ്റേറ്റ്സ് കൗൺസിൽ ഓഫ് മുസ് ലിം ഓർ​ഗനൈസേഷൻസ്, അലയൻസ് ടു സേവ് ആന്റ് പ്രൊട്ടക്ട് അമേരിക്ക ഫ്രം ഇൻഫിൽട്രേഷൻ ബൈ റിലീജിയസ് എക്സ്ട്രിമിസ്റ്റിസ്(ആസ്പയർ), ജസ്റ്റിസ് അമേരിക്ക എന്നിവയാണ് ആർഎസ്എസ് നേതാവായ റാം മാധവിനെ ആർ20 ഉച്ചകോടിയിൽ പ്രഭാഷകനായി ഉൾപ്പെടുത്തിയതിനെതിരേ രം​ഗത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

നവംബറിൽ ഇന്തോനേഷ്യയിലെ ബാലിയിൽ ചേരുന്ന ജി20 ഉച്ചകോടിയുടെ മുന്നോടിയായി ഇന്തോനേഷ്യയിലെ ഇസ് ലാമിക് തിങ്ക് ടാങ്ക് ആയ നഹ്ദലതുൽ ഉലമ(എൻയു)ആണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന ആർ20 മത ഉച്ചകോടി സംഘടിപ്പിക്കുന്നത്.

 

വിദ്വേഷപ്രചാരകരായ ആർഎസ്എസിനെ തിരിച്ചറിയണമെന്ന് എൻയുവിനോട് മുസ് ലിം സംഘടനകൾ ആവശ്യപ്പെട്ടു. മുസ്സോളിനിയുടെ ഫാഷിസ്റ്റ് ആശയങ്ങളിൽ നിന്നാണ് ആർഎസ്എസിന്റെ പിറവിയെന്നും ആർഎസ്എസ് നേതാക്കൾ ഹിറ്റ്ലറുടെ രീതികളെ പ്രശംസിച്ചവരാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇ

 

ന്ത്യയിൽ മുസ് ലിംകളും ക്രിസ്ത്യാനികളും സിഖുകാരും ദലിതരും ആക്രമണങ്ങൾക്കും തല്ലിക്കൊലകൾക്കും ബലാൽസം​ഗത്തിനും ഇരകളാവുകയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് പറയുമ്പോൾ തന്നെ ഈ വിഭാ​ഗങ്ങളെ പാർശ്വവൽകൃതരാക്കുകയാണ് ചെയ്യുന്നതും ആസ്പയർ നേതാവായ ഡോ. ശൈഖ് ഉബൈദ് കുറ്റപ്പെടുത്തി. ഇന്തോനേഷ്യയിലെ എൻയു അധികൃതർ രാം മാധവിനെ ചടങ്ങിൽ സംസാരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും അമേരിക്കയിലെ മുസ് ലിം സംഘടനകൾ ആവശ്യപ്പെട്ടു.