22
Sep 2022
Tue
22 Sep 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലുവ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം എം.എല്‍.എയുമായിരുന്ന കെ. മുഹമ്മദാലി (76) അന്തരിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ആലുവയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ദീര്‍ഘകാലമായി എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകുകയായിരുന്നു.  കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിനെതിരെ കെ. മുഹമ്മദാലിയുടെ മരുമകള്‍ ഷെല്‍ന നിഷാദിനെയാണ് സി.പി.എം സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്ന കെ. മുഹമ്മദാലി അതിനാല്‍ തന്നെ ഷെല്‍ന്നയെ പിന്തുണച്ചെങ്കിലും പാര്‍ട്ടില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ല.

ex mla nk muhammedali is no more