|
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ബി.ജെ.പി ഓഫീസിന് നേരെ പെട്രോൾ ബോംബേറ്. എൻഐഎ റെയ്ഡിന് പിന്നാലെയാണ് പെട്രോൾ ബോബേറുണ്ടായത്. ഇന്നലെ രാത്രി 8.40ന് ആയിരുന്നു സംഭവം. ബൈക്കിലെത്തിയ ഒരാൾ ബോംബെറിഞ്ഞിട്ട് കടന്നുകളഞ്ഞു. ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
സിറ്റി പൊലീസ് കമ്മീഷണർ വി. ബാലകൃഷ്ണൻ സംഭവ സ്ഥലത്തെത്തിയിരുന്നു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സി.സി.ടി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പെട്രോൾ ബോംബ് പൊട്ടാത്തതിനാൽ അപകടം ഒഴിവായി.
Petrol bomb hurled at Coimbatore BJP HQ over NIA crackdown
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



