23
Sep 2022
Fri
23 Sep 2022 Fri

ഇന്ത്യക്കെതിരേയും ചില വിഭാ​ഗങ്ങൾക്കെതിരേയും നിരന്തരം ആക്രമണം നടത്തുന്നുവെന്ന് തെളിയിച്ച സംഘടനയാണ് പോപുലർ ഫ്രണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. അവർ നിലനിൽക്കില്ലെന്നും അതിന് അവസാനമുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു. ഇത് പുതിയ ഇന്ത്യയെന്ന ഹാഷ് ടാ​ഗും മന്ത്രി നൽകിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

 രാജ്യവ്യാപകമായി പോപുലർഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎയും ഇഡിയും റെയ്ഡ് നടത്തുകയും ദേശീയ, സംസ്ഥാന നേതാക്കളടക്കം നൂറിലേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് പോപുലർഫ്രണ്ടിനെ നിരോധിക്കുമെന്ന പരോക്ഷ പ്രതികരണം രാജീവ് ചന്ദ്രശേഖർ നടത്തിയിരിക്കുന്നത്. ആക്രമണങ്ങളിലൂടെ ഇന്ത്യയെ ഭയപ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ തെറ്റിയെന്നും മന്ത്രി പറയുന്നു.