ജയ്പൂർ: അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്നോടിയായി രാജസ്ഥാൻ മുഖ്യമന്ത്രി പദവി ഒഴിയുന്ന ഒഴിവിലേക്ക് ബദ്ധവൈരിയായ സചിൻ പൈലറ്റ് വരുന്നത് തടയാനുള്ള നീക്കം സംസ്ഥാനത്ത് പാർട്ടിക്ക് അധികാരം നഷ്ടമാക്കുന്നു. മുഖ്യമന്ത്രി സ്ഥാനം സചിൻ പൈലറ്റിന് കൊടുക്കുന്നതിൽ പ്രതിഷേധിച്ച് ഗെലോട്ട് അനുകൂലികളായ 90ലധികം എം.എൽ.എമാർ രാജിവച്ചു.
|
സ്പീക്കർ സി.പി ജോഷിയുടെ വസതിയിലെത്തി രാജിനൽകുകയായിരുന്നു. രണ്ടുവർഷം മുമ്പ് ബി.ജെ.പിയുടെ സഹായത്തോടെ കോൺഗ്രസ് ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ച സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്നും ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയുള്ള ഗെലോട്ട് നിർദേശിക്കുന്ന വ്യക്തി മുഖ്യമന്ത്രിയാവണമെന്നുമാണ് രാജിവച്ചവരുടെ നിലപാട്. 2020ൽ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത നീക്കത്തെ തടഞ്ഞ് കോൺഗ്രസ് ഭരണത്തെ സംരക്ഷിച്ച 102 എം.എൽ.എമാരായാരിക്കണം മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും ഇവർ പറഞ്ഞു.
ver 80 Rajasthan Congress MLAs have submitted their resignation letters to the assembly Speaker, CP Joshi, at his residence in a fresh crisis for the party in the state.



