ഭൂമിയിൽ ഇപ്പോൾ എത്ര മനുഷ്യർ ജീവിച്ചിരിപ്പുണ്ട് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്. എന്നാൽ, ചെറിയ ജീവിയായ ഉറുമ്പുകൾ എത്രയണ്ണമുണ്ടെന്ന് ചോദിച്ചാൽ നമ്മൾ കൈമലർത്തും. എന്നാൽ അതിനും ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഭൂമിയിൽ ഏകദേശം 20,000,000,000,000,000 (20 + 15 പൂജ്യം) ഉറുമ്പുകൾ ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇതുവെറുമൊരു കൊട്ടക്കണക്ക് അല്ലെന്നും നീണ്ട പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തലെന്നും ഗവേഷകർ പറയുന്നു.
|
വിവിധ ഉറമ്പ് സംഖ്യകളെ കുറിച്ചുള്ള 489 ഓളം പഠനങ്ങൾ വിശകലനംചെയ്താണ് ഈ നിഗമനത്തിലെത്തിയത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, പോർത്തുഗീസ് ഭാഷകളിലുള്ള ഗവേഷണങ്ങളാണ് ഇതിന് ഉപയോഗിച്ചത്. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള വനങ്ങൾ, മരുഭൂമികൾ, പുൽമേടുകൾ, നഗരങ്ങൾ ഉൾപ്പെടെയുള്ള ഉറുമ്പുകളുടെ ആവാസവ്യവസ്ഥകളെ ഗവേഷകർ പഠിച്ചു.
ഉറുമ്പുകളെ ശേഖരിക്കുന്നതിനും എണ്ണുന്നതിനുമായി അവർ ചെറിയ കെണികൾ സ്ഥാപിച്ചു. അവർക്ക് താൽപ്പര്യമുള്ള ഇലകൾ ഭക്ഷണമാക്കി ഉപയോഗിച്ചു. പലപ്പോഴും ഇതൊരു മടുപ്പിക്കുന്ന ജോലിയായിരുന്നുവെങ്കിലും ഗവേഷർ പഠനം തുടർന്നു. ഇങ്ങിനെയാണ് 20 ക്വാർഡില്യൺ ഉറുമ്പുകൾ ഭൂമുഖത്ത് ഉണ്ടെന്ന നിഗമനത്തിലെത്തിയത്. ഇനി ഇവയുടെ ഭാരം അളക്കലാണ് ഗവേഷകരുടെ അടുത്ത ഉദ്യമം.
our planet harbours about 20 quadrillion ants. That’s 20 thousand million millions, or in numerical form, 20,000,000,000,000,000 (20 with 15 zeroes).



