22
Sep 2022
Wed
22 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊട്ടിയം: യുവതിയെ ശല്യംചെയ്‌തെന്ന പരാതിയില്‍ അന്വേഷണത്തിന് എത്തിയ പൊലീസിനെ കണ്ട് വീടിന്റെ മുകളില്‍ നിന്ന് എടുത്തു ചാടി യുവാവിന്റെ കാലൊടിഞ്ഞു. ഉമയനല്ലൂര്‍ സ്വദേശി വിനീതിനാണ് പണി കിട്ടിയത്. വീടിന്റെ മേല്‍ക്കൂരയിലൊളിച്ചിരുന്ന ഇയാള്‍ പൊലീസിനെ കണ്ടതോടെ താഴേക്കു ചാടുകയായിരുന്നു.

 

സമീപത്തെ വീട്ടിലേക്കാണ് ഇയാള്‍ ചാടിയത്. വീഴ്ചയില്‍ കാലിനു പരുക്കേറ്റതോടെ പൊലീസിനെ ഭീക്ഷണിപ്പെടുത്താനായി കൈയില്‍ കത്തികൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി നെടുങ്ങോലത്ത് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

 

ശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മറ്റു രണ്ടു കേസുകളില്‍ കൂടി പ്രതിയാണെന്നും നിലവില്‍ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കൊട്ടിയം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റന്‍, എസ്‌ഐമാരായ സുജിത് സി നായര്‍, ഷിഹാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.