22
Sep 2022
Wed
22 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: പോപുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ അറസ്റ്റിൽ. എൻഐഎ സംഘം കരുനാ​ഗപ്പള്ളി കാരുണ്യ സെന്ററിൽ നിന്നാണ് വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

 

അബ്ദുൽ സത്താറിന്റെ വീട്ടിലും ഇവിടെയുള്ള കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലുമെല്ലാം രണ്ടു ദിവസം മുമ്പ് പൊലീസിന്റെ പരിശോധനയുണ്ടായിരുന്നു. എന്നാൽ ആ സമയങ്ങളിൽ അബ്ദുൽ സത്താർ സ്ഥലത്തുണ്ടായിരുന്നില്ല.

 

തിരിച്ചെത്തിയ സത്താർ രാവിലെ മുതൽ കാരുണ്യ സെന്ററിലുണ്ടായിരുന്നു. അൽപ സമയം മുമ്പ് മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പൊലീസും കേന്ദ്ര ഏജൻസികളും ഇവിടെയെത്തി അറസ്റ്റ് ചെയ്യുന്നത്.

 

22ന് എൻഐഎയും ഇഡിയും കേരളത്തിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ ജനറൽ സെക്രട്ടറി നാസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ അടക്കം 25 പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ദിവസങ്ങളിലായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിനു പിന്നാലെ 300ലേറെ പേരാണ് അറസ്റ്റ് ചെയ്തത്.