23
Jan 2023
Thu
23 Jan 2023 Thu

ബംഗളൂരു: ബംഗളൂരുവില്‍ ബൈബിളും ചോക്ലേറ്റുകളും വിതരണം ചെയ്യുകയായിരുന്ന ക്രിസ്ത്യന്‍ സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഡിസംബര്‍ 23ന് ക്രിസ്മസിനോടനുബന്ധിച്ച് മല്ലേശ്വരം ഭാഗത്ത് ബൈബിളും ചോക്ലേറ്റുകളും വിതരണം ചെയ്യുകയായിരുന്നവരാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു സ്ത്രീയാണ് ആദ്യം ബൈബിള്‍ വിതരണത്തിനെതിരെ ബഹളം വെച്ചത്. ഇതോടെ എത്തിയ ആള്‍ക്കൂട്ടം സംഘത്തെ ആക്രമിക്കുകയും കാറിലിരുന്ന ബൈബിള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഞങ്ങളുടെ പ്രദേശത്ത് ബൈബിള്‍ വിതരണം ചെയ്യാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നെന്നും ഞങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാന്‍ ഭഗവത്ഗീത നല്‍കട്ടെയെന്നും ആള്‍ക്കൂട്ടം ചോദിച്ചതായി മിഷനറി സംഘം ആരോപിച്ചു. തങ്ങള്‍ ആര്‍ക്കും നിര്‍ബന്ധിച്ച് ബൈബിള്‍ കൈമാറിയിട്ടില്ലെന്ന് സംഘാംഗമായ റെബേക്ക പറഞ്ഞു. സംഭവത്തില്‍ അഖില ഭാരത് ക്രിസ്ത മഹാസഭ അപലപിച്ചു. കര്‍ണാടകയില്‍ സമാധാനത്തോടെ ക്രിസ്മസ് ആഘോഷിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു.