22
Jan 2023
Thu
22 Jan 2023 Thu

തിരുവനന്തപുരം പട്ടത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ വായില്‍ പ്ലാസ്റ്റർ ഒട്ടിക്കുകയും മൂക്കില്‍ ക്ലിപ്പ് കുത്തുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്ര(20)യാണ് മരിച്ചത്. വാതില്‍ തുറക്കാത്തതിനാല്‍ അമ്മ പുറത്തുനിന്ന് വാതില്‍ തുറന്നപ്പോഴാണ് സാന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.