22
Jan 2023
Thu
22 Jan 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനീവ:ചുമയ്ക്കുള്ള മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഉസ്‌ബെക്കിസ്താനില്‍ ഇന്ത്യന്‍ നിര്‍മ്മിത രണ്ട് മരുന്നുകള്‍ വിലക്കി.ലോകാരോഗ്യ സംഘടനയാണ് മരുന്നുകള്‍ വിലക്കിയത്. ഇന്ത്യയില്‍ നിര്‍മ്മിച്ച മരുന്ന് കഴിച്ച് ഉസ്‌ബെക്കിസ്താനില്‍ 18 കുട്ടികള്‍ മരിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു. നോയിഡയിലെ മാരിയോണ്‍ ബയോടെക്ക് എന്ന കമ്പനിയാണ് മരുന്ന് നിര്‍മ്മിക്കുന്നത്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാണ് മരുന്നുകള്‍ വിലക്കിയത്. ആംബ്രൊനോള്‍, ഡോക്-1 എന്നീ മരുന്നുകളാണ് വിലക്കിയത്.

പനിയ്ക്കും ചുമയ്ക്കുമാണ് ഈ മരുന്ന് നല്‍കിയിരുന്നത്. ഇത് കുടിച്ച കുട്ടികള്‍ ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചാണ് മരിച്ചത്. എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന മാരക രാസവസ്തു രണ്ട് മരുന്നിലും ഉള്‍പ്പെട്ടതായി ഉസ്‌ബെക്കിസ്താന്‍ ആരോഗ്യമന്ത്രാലയം കണ്ടെത്തിയിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെയാണ് കുട്ടികള്‍ മരുന്ന് കുടിച്ചത്.
ഒക്ടോബറില്‍ ഇന്ത്യന്‍ നിര്‍മ്മിത മറ്റൊരു കഫ് സിറപ്പ് കഴിച്ച് ഗാംബിയയില്‍ 70 കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ മരുന്നിലും എഥിലീന്‍ ഗ്ലൈക്കോളിന്റെ അളവ് കൂടുതലായിരുന്നു.