22
Jan 2023
Sun
22 Jan 2023 Sun

കോഴിക്കോട്: മീശ വയ്ക്കാൻ പോലും നിങ്ങളുടെ മുത്തച്ഛന്മാർക്ക് ജാതിയുടെ പേരിൽ അനുവാദമില്ലാത്ത നാടായിരുന്നു കേരളമെന്ന് പുതുതലമുറ തിരിച്ചറിയണമെന്ന് സംവിധായകൻ വിനയൻ. തന്റെ പുതിയ സിനിമ പത്തൊമ്പതാം നൂറ്റാണ്ടിനെ ആസ്പദമാക്കി കെഎൽ എഫിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈഴവർ തൊട്ട് താഴേക്കുള്ളവർക്ക് കഥകളി കാണുവാൻ പോലും അനുമതി ഇല്ലായിരുന്നു. ഇത്തരം ചരിത്ര കാര്യങ്ങൾ പുറം ലോകത്തെ അറിയിക്കുവാനാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വശത്ത് അധ:സ്ഥിതർക്ക് വേണ്ടി കേഴുകയും മറുവശത്ത് സർക്കാരിന്റെ സ്തുതിപാടകരാകുകയും ചെയ്യുന്ന സാമുദായിക നേതാക്കളാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. എൻ ഇ സുധീർ മോഡറേറ്ററായിരുന്നു.