എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ നിയമനടപടി സ്വീകരിക്കാന്‍ സിപിഐഎമ്മിന്റെ അനുമതി തേടി കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. തന്റെ മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്ന് ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളിക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് യു പ്രതിഭയുടെ തീരുമാനം. ജില്ലാ കമ്മിറ്റിയോടാണ് പ്രതിഭ അനുമതി തേടിയത്. അതേസമയം ജില്ലാ നേതൃത്വം ഇതിന് മറുപടി നല്‍കിയില്ല.
|
അമ്പലപ്പുഴ എംഎല്‍എയും പ്രോടേം സ്പീക്കറുമായ സിപിഐഎം മുന്‍ നേതാവ് ജി സുധാകരനെതിരെയും യു പ്രതിഭ രംഗത്തെത്തി. കായംകുളത്ത് തന്നെ തോല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ പലരെയും ഫോണില്‍ വിളിച്ചതായി യു പ്രതിഭ പറഞ്ഞു. അമ്പലപ്പുഴയിലും ജി സുധാകരന്‍ ഇതേ പണി ചെയ്തു. ഇയാള്‍ എന്താ കുട്ടിച്ചാത്തന്‍ ആണോ എന്ന് യു പ്രതിഭ ചോദിച്ചു. 2021ല്‍ ജി സുധാകരന്‍ സ്ഥാനാര്‍ഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു. ഈ കണക്ക് പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല. എന്നിട്ടും പാര്‍ട്ടി ഈ വിവരം ജനങ്ങളോട് മറച്ചുവച്ചു. അതിന്റെ പ്രതിഫലമാണ് സുധാകരന്‍ തന്നതെന്നും യു പ്രതിഭ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ പറഞ്ഞു.
ALSO READ: പ്രതിഭ എംഎൽഎയുടെ മകനും കൂട്ടുകാരും കഞ്ചാവുമായി പിടിയിൽ



